• May 15, 2021

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര രാവില്‍ ക്ലാസിക് ബ്യൂട്ടിയായി പൂജ ബത്ര

 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര രാവില്‍  ക്ലാസിക് ബ്യൂട്ടിയായി പൂജ ബത്ര

ബോളിവുഡില്‍ നിന്നും എത്തിയതാണെങ്കിലും പൂജാ ബത്ര മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനയത്രിയാണ്. ചന്ദ്രലേഖ എന്ന ഒറ്റ സിനിമകൊണ്ട് അത്രമേല്‍ മലയാളി ആരാധകരെ സൃഷ്ടിക്കാന്‍ പൂജയ്ക്കായി. 1993 ലെ മിസ് ഇന്ത്യയായിരുന്നു ഇവര്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന പൂജ പിന്നീട് അഭിനയ രംഗത്തേക്കും മോഡലിംഗ് രംഗത്തേക്കും തിരിയുകയായിരുന്നു.

എഴുപത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിശയുടെ ആഘോഷരാവില്‍ എത്തിയ പൂജയുടെ ചിത്രമാണ് പ്രേക്ഷര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പു നിറമുള്ള പ്രിന്റഡ് കുര്‍ത്ത ധരിച്ചാണ് പൂജ ബത്ര ചടങ്ങിനെത്തിയത്. ‘ക്ലാസിക് ബ്യൂട്ടി’ എന്നാണ് ആരാധകരുടെ കമന്റ്.

പുരസ്‌കാരത്തിന് ഒരാഴ്ച മുന്‍പു തന്നെ ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രം പൂജ ബത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

‘ഗോയിങ് ഓള്‍ ഗോള്‍ഡന്‍ ഫോര്‍ ദ് ഗ്ലോബ്‌സ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

Related post