• October 28, 2021

ഏറെ പ്രണയിക്കുന്നു, ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ സ്വന്തമാക്കി

 ഏറെ പ്രണയിക്കുന്നു, ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ സ്വന്തമാക്കി

പൂര്‍ണിമാ ഇന്ദ്രജിത്തിന്‌റെ ഫാഷന്‍ രുചികള്‍ ആരാധകര്‍ പിന്തുടര്‍ന്ന് കാണാറുണ്ട്. പ്രാണയിലൂടെ പൂര്‍ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ക്ക് എന്നും ആരാധകരേറെയാണ്. പൂര്‍ണിമയുടെ സഹോദരി പ്രിയയുടെ മകന്‍ വര്‍ധാന്‌റെ പിറന്നാള്‍ ആഘോഷത്തിനിടെ പൂര്‍ണിമ അണിഞ്ഞ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച. അക്വ ഗ്രീന്‍ കളറിനൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതി മനോഹരമായ സാരിയിലാണ് പൂര്‍ണിമ എത്തിയത്.


എന്നാല്‍ ആരാധകരെ അത്ഭുതപ്പെടുത്തി സാരിയ്ക്ക് പിന്നിലെ രഹസ്യം താരം പങ്കുവെയ്ക്കുന്നു. തന്‌റെ വസ്ത്രശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരിയാണിത്. അതിന്‌റെ പിന്നിലെ കാരണം മറ്റൊന്നുമല്ല. പൂര്‍ണിമ തന്‌റെ ആദ്യ ശമ്പളത്തില്‍ വാങ്ങിയ സാരിയാണിത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് 20 വര്‍ഷം മുന്‍്പ് ഈ സാരി കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നെതെന്നും താരം പറയുന്നു.

മാത്രമല്ല. പൂര്‍ണ്ണിമയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍. പ്രാണ തുടങ്ങിയതും തന്റെ വിവാഹ വാര്‍ഷികവും അനിയത്തിയുടെ പിറന്നാളുമൊക്കെയായി ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങളാണ് കുടുംബത്തില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുടുംബത്തില്‍ എല്ലാവരും. പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും പ്രിയയും നിഹാലുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്.

പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റെ പിറന്നാളാണ് വ്യാഴാഴ്ച. പിറന്നാളുകാരിക്ക് ആശംസ നേര്‍ന്ന് കുടുംബാംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മാതാപിതാക്കളുടെ വെഡ്ഡിങ്ങ് ആനിവേഴ്സറി. വെള്ളിയാഴ്ചയാണ് പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും വിവാഹവാര്‍ഷികം. പ്രാണ 6ാം വയസ്സിലേക്ക് കടന്ന സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ പൂര്‍ണിമ എത്തതിയത്. ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്ന സന്തോഷനിമിഷങ്ങള്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.

കുടുംബാംഗങ്ങള്‍ ഒരുമിച്ച് കൂടുമ്പോള്‍ പാട്ടും നൃത്തവുമൊക്കെയായി ആഘോഷം പൊടിപൊടിക്കാറുണ്ട്. അടുത്തിടെ നടന്ന ആഘോഷത്തില്‍ നാഗവല്ലിയായി പ്രിയ മോഹന്‍ എത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ചായിരുന്നു പ്രിയയ്ക്ക് ഭര്‍ത്താവ് ആശംസ നേര്‍ന്നത്. ഉള്ളിലുറങ്ങിക്കിടക്കുന്ന നാഗവല്ലി ഇടയ്ക്ക് പുറത്ത് ചാടാറുണ്ടെങ്കിലും നീയൊപ്പമില്ലെങ്കില്‍ തന്റെ ജീവിതം അപൂര്‍ണ്ണമാണെന്ന കമന്റുമായാണ് നിഹാല്‍ എത്തിയത്. നിഹാലിന്റെ പോസ്റ്റിന് കീഴില്‍ കമന്റുമായി പൂര്‍ണിമയും പ്രിയ മോഹനും എത്തിയിരുന്നു.

പ്രിയയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചായിരുന്നു ഇന്ദ്രജിത്ത് ആശംസ നേര്‍ന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് ഇന്ദ്രജിത്ത് ആശംസ പോസ്റ്റ് ചെയ്തത്. അനിയത്തിക്കൊപ്പമുള്ള മനോഹ നിമിഷങ്ങളുടെ ഫോട്ടോയും കുറിപ്പുമായാണ് പൂര്‍ണ്ണിമ എത്തിയിട്ടുള്ളത്. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എന്നെ ആരാധിക്കുന്നയാളാണ് അവള്‍.ഞാന്‍ ചെയ്യുന്ന എല്ല കാര്യങ്ങളും നോക്കാറുണ്ട്. എല്ലാകാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കാറുണ്ട്. എന്നെ അഭിനന്ദിക്കാറുണ്ട്. എന്റെ മക്കളുടെ അടുത്ത സുഹൃത്താണ്. എന്റെ ജോലിയിലെ പങ്കാളിയാണ്. ഒരു മൂത്ത സഹോദരിക്ക് ചോദിക്കാന്‍ കഴിയുന്നതെല്ലാം അവളിലുണ്ട്. ഇത് താനിത് വരെ നേരില്‍ പറഞ്ഞിട്ടില്ലെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരനുഗ്രഹമായാണ് ഞാന്‍ അവളെ കാണുന്നത്. ഇത്തവണ നിനക്ക് സമ്മാനമോ സര്‍പ്രൈസ് പാര്‍ട്ടിയോ ഇല്ലെന്നും പൂര്‍ണിമ പറയുന്നു

വര്‍ധാന്‍രെ പിറന്നാളാഘോഷത്തിനിടയിലെ മനോഹര നിമിഷം പങ്കുവെച്ച് പൂര്‍ണിമ എത്തിയിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ഇഷ്ടപ്പെട്ടവരാണ് തങ്ങള്‍ ഇരുവരും. 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോഴും തനിക്ക് അതാണ് തോന്നിയതെന്ന് പൂര്‍ണിമ പറയുന്നു. സ്വന്തമായി നേടി പൈസ കൊടുത്ത് വാങ്ങിച്ച ആദ്യത്തെ സാരി കൂടിയാണിത്. ഈ സാരി ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ടെന്നും ഇതേക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും പൂര്‍ണ്ണിമ പറയുന്നു.

Related post