• May 13, 2021

മഞ്ഞണിയും വഴിയേ യാത്രചെയ്ത് പൂര്‍ണിമ; ഒപ്പമുള്ളതാരൊക്കെയെന്ന് അറിയാം

 മഞ്ഞണിയും വഴിയേ യാത്രചെയ്ത് പൂര്‍ണിമ; ഒപ്പമുള്ളതാരൊക്കെയെന്ന് അറിയാം

പൂര്‍ണിമ ഇന്ദ്രജിത്തിന്‌റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികള്‍ തങ്ങളുടെ വിശേഷങ്ങള്‍ സേഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ തിരക്കുകളില്‍ നിന്നെല്ലാം അവധിയെടുത്ത് യാത്രപോയിരിക്കുകയാണ് താരങ്ങള്‍.


കുടുംബത്തോടൊപ്പം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മഞ്ഞ ടീഷര്‍ട്ടും കറുപ്പ് പലാസോയുമാണ് പൂര്‍ണ്ണിമ ധരിച്ച് വളരെ സ്‌റ്റൈലിഷായിരുന്നു താരം.

ചിത്രങ്ങള്‍ പൂര്‍ണ്ണിമ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

’23 ദിവസത്തെ അവധിക്കാലം അതിലെ 23-ാം ദിവസം’ എന്നായിരുന്നു പൂര്‍ണ്ണിമ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍.

Related post