• August 2, 2021

ഓറഞ്ചിന്‌റെ മധുരം നിറച്ച് പൂര്‍ണിമ

 ഓറഞ്ചിന്‌റെ മധുരം നിറച്ച് പൂര്‍ണിമ

പൂര്‍ണിമാ ഇന്ദ്രജിത്തിന്റെ ഫാഷന്‍ രുചികള്‍ ആരാധകര്‍ പിന്തുടര്‍ന്ന് കാണാറുണ്ട്. പ്രാണയിലൂടെ പൂര്‍ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ക്ക് എന്നും ആരാധകരേറെയാണ്. അതുകൊണ്ടുതന്നെ പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുളള ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൌസും ഓപ്പം വൈറ്റ് ഷൂസും- അതാണ് പൂര്‍ണ്ണിമയുടെ പുത്തന്‍ ഫാഷന്‍ പരീക്ഷണം. സംഭവം എന്തായാലും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു വലിയ കമ്മലാണ് മറ്റൊരു ഹൈലൈറ്റ്. രണ്ടുഭാഗത്തായി തലമുടി കൂടി കെട്ടിയപ്പോള്‍ ആരും കാണാത്ത സ്‌റ്റൈലിലാണ് പൂര്‍ണ്ണിമ എന്നാണ് ആരാധകരുടെ അഭിപ്രായം. താരം തന്നെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

Related post