• June 24, 2021

ബോളിവുഡില്‍ ചുവട് വെയ്ക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്

 ബോളിവുഡില്‍  ചുവട് വെയ്ക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്


മകള്‍ പ്രാര്‍ത്ഥനക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. പാട്ട് പാടിയാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ കയറിയെതങ്കില്‍ നടിയായിട്ടാണ് പൂര്‍ണ്ണിമയുടെ അരങ്ങേറ്റം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്.

സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Related post