• October 21, 2021

പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്; സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സേവനം ആരംഭിച്ചു

 പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്; സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സേവനം ആരംഭിച്ചു

തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ ‘പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്’ പത്തനംതിട്ടയിലും സേവനം ആരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ഹെഡ്പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് തപാല്‍ വകുപ്പ് ഉപയോക്താക്കള്‍ക്കായി സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാകും.

Related post