• October 16, 2021

വൈദ്യുതി ബിൽ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം

 വൈദ്യുതി ബിൽ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം

കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പടെയുള്ളവർക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം. മന്ത്രി എം എം മണിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. മന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം:
ബഹു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാർജുകൾ അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ തീരുമാനിച്ചു. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നതല്ല.

Related post