• November 30, 2021

മാലിന്യത്തില്‍ നിന്നും ഇനി വൈദ്യുതി , കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സംസ്‌ക്കരണ പ്ലാന്റ വരുന്നു

 മാലിന്യത്തില്‍ നിന്നും ഇനി വൈദ്യുതി , കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സംസ്‌ക്കരണ പ്ലാന്റ വരുന്നു

മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്‌ക്കരണ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ വരുന്നു പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം ബഹു :മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഞെളിയന്‍ പറമ്പില്‍ മാലിന്യ പ്ലാന്റ് വരുന്നതോടെ 300 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാനാവും. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളുണ്ട്. കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് ഇതു വഴി സാധ്യമാകുക. വൈദ്യൂതി – സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.

മലിനജലം, ദുര്‍ഗന്ധം എന്നിവ ഈ മാതൃക പ്ലാന്റിലുണ്ടാവില്ല . മലബാര്‍ വേയ്സ്റ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം. ഇതിലൂടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം കാണാനാവുമെന്ന മുഖ്യമന്ത്രി ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പറഞ്ഞു . ചടങ്ങില്‍ 800 കോടിയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റ്‌മെന്റ് കമ്പനി ഉടമകള്‍ കൈമാറി.

Related post