• October 17, 2021

ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച് കേന്ദ്ര സര്‍ക്കാര്‍

 ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച് കേന്ദ്ര സര്‍ക്കാര്‍

റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ കുറച്ച് കേന്ദ്ര സര്‍ക്കാര്‍.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉള്‍പ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതല്‍ 1.40 ശതമാനം വരെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും.

ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാന്‍ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും.

അഞ്ചു വര്‍ഷക്കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതല്‍ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകള്‍ക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ബാധകം. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്.

Related post