• June 18, 2021

രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍

 രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍

വിദേശിയുടെ മകന് രാജ്യസ്നേഹിയാകാന്‍ കഴിയില്ലെന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍. ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പ്രജ്ഞയുടെ പ്രതികരണം.

ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്,” അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രജ്ഞയുടെ പ്രതികരണം.

Related post