• October 22, 2021

മഴകാലപൂര്‍വ ശുചികരണം നേരത്തെയാക്കണം: മുഖ്യമന്ത്രി

 മഴകാലപൂര്‍വ ശുചികരണം നേരത്തെയാക്കണം: മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മഴക്കാലപൂര്‍വ ശുചികരണവും പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനവും ഉര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റു അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സമയമാണ് മഴക്കാലം. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാന്‍ തദ്ദേശസ്ഥാപനങള്‍ ഇടപെടണമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഹോട്ട് സ്‌പോട്ട് ജില്ലകളിലും വീടും പരിസരവും വ്യത്തിയാക്കണമെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചികരണം നടത്തണം. നിശ്ചിത അകലം പാലിച്ചു അഞ്ചില്‍ കൂടുതല്‍ അല്ലാതെ ആളുകളെ ഇതിനുപയോഗിക്കണം. വെള്ളക്കെട്ട് ഉണ്ടാകരുത്.

ഓടകളിലും അഴുക്കുചാലുകളിലും ഖര മാലിന്യം തള്ളരുത്. ഇവിടങ്ങളിലെ മാലിന്യം നീക്കി പ്രാദേശികമായി സംസ്‌ക്കരിക്കണം. ആവശ്യമായ ബോധവല്‍ക്കരണവും നടത്തണം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related post