• May 15, 2021

അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി

 അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി

അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. എട്ടുമാസം മുമ്പ് തീരുമാനിച്ച വിദേശ വനിതയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താമസമൊരുക്കിയ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി ഒഴിവാക്കിയത്.

ആഷ്‌ലി ഹാല്‍ എന്ന യുവതിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനംമൂലം 48 മണിക്കൂറിനുള്ളില്‍ വിവാഹവേദി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. രാഷ്ട്രപതിയെ ടാഗ് ചെയ്തായിരുന്നു ആഷ്‌ലിയുടെ ട്വീറ്റ്. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15-ന് നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാനായി വിവാഹവേദി മാറ്റേണ്ട സ്ഥിതിയായിരുന്നു. ഇതോടെയാണ് ആഷ്‌ലി ഹാള്‍ എന്ന വനിത ഇക്കാര്യം ചൂണ്ടികാട്ടി രാഷ്ട്രപതിയ്ക്ക് ട്വീറ്റ് ചെയ്തത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട രാഷ്ട്രപതി വിവാഹം നിശ്ചയിച്ച പ്രകാരം നടത്താന്‍ നിര്‍ദേശിച്ചു. വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മംഗളാശംസകളും നേര്‍ന്നു.
തിങ്കളാഴ്ച്ച ഹോട്ടലില്‍ തങ്ങിയ ശേഷം അദ്ദേഹം ചൊവ്വാഴ്ച്ച രാവിലെ ലക്ഷദ്വീപിലേക്ക് മടങ്ങും.

Related post