• October 16, 2021

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

 ലോക്ക് ഡൗണ്‍  ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ഒരുമാസത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വെടിവച്ച് കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ട് എന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഡ്യൂട്ടേര്‍ട് മുന്നറിയിപ്പ് നല്‍കി.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ആരായാലും അവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ഇതൊരു ഗുരുതരമായ അവസ്ഥയാണ്. അതിനാല്‍ ഈ സമയത്ത് സര്‍ക്കാരിനെ അനുസരിക്കുക നിര്‍ബ്ബന്ധമാണ്. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാരെ അവിടെവച്ചു തന്നെ വെടിവച്ച് കൊല്ലും. സര്‍ക്കാരിനെ പരാജയപ്പെടുത്താനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നവര്‍ പരാജയപ്പെടും എന്നും ഡ്യൂട്ടേര്‍ട് മുന്നറിയിപ്പ് നല്‍കി.

Related post