• October 17, 2021

വീട്ടിലും സുരക്ഷയില്ലേ ; ഈ നമ്പറിലേക്ക് വിളിക്കൂ..

 വീട്ടിലും സുരക്ഷയില്ലേ ; ഈ നമ്പറിലേക്ക് വിളിക്കൂ..

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ,അതിന് തടയിടാന്‍ നടപടിയുമായി ആരോഗ്യ സാമൂഹ്യനീതി ശിശു വികസന വകുപ്പ്.ഇതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി ഒരു വാട്ട്സാപ്പ് നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു.

എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. അതുപോലെത്തന്നെ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികള്‍ നല്‍കാവുന്നതാണ്. പരാതികളില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Related post