• July 31, 2021

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി , ചരിത്രം കുറിച്ച് സന്ന

 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി , ചരിത്രം കുറിച്ച് സന്ന


ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഇനി ഫിന്‍ലാന്‍ഡിന്റെ നയിക്കും. .34ാം വയസിലാണ് പ്രധാനമന്ത്രിയായി സന്ന മരിന്‍ അധികാരമേല്‍ക്കുന്നത്. ഞായറാഴ്ചയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. .

വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്റ്റിറിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്. തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ ഫിന്‍ലാന്‍ഡ് ആരോഗ്യമന്ത്രിയായിരുന്നു സന്ന. ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്‌സിയ് ഹൊന്‍ചരുകിനായിരുന്നു ഇതിനു മുന്‍പേ ഈ പട്ടികയില്‍ ഒന്നാമന്‍.

Related post