• October 17, 2021

നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

 നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിരിക്കെ നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.

കൊറോണ രോഗബാധ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ നല്‍കേണ്ട ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് ശേഷം നിശ്ചയിക്കാനാണ് സംസ്ഥാനത്തെ മന്ത്രിസഭാ തീരുമാനം. രോഗം തിരിച്ചുവരാനുള്ള സാഹചര്യമുള്ളതിനാല്‍ യാത്ര ഇളവുകള്‍ നല്‍കേണ്ടെന്നും ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരാനും മന്തിസഭയില്‍ ധാരണയായി. ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും.

Related post