• October 23, 2021

കോവിഡ് 19: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

 കോവിഡ് 19: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിപക്ഷവും സംസ്ഥാനസര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ഈ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു എന്നതിന്റെ സൂചനയായാണോ പ്രധാനമന്ത്രിയുടെ അഭിസംബോധന എന്ന പ്രതീക്ഷയും വിവിധ രാഷ്ട്രീയകക്ഷികള്‍ക്കും ജനങ്ങള്‍ക്കും ഉണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിന്റെ പേരില്‍ കൊല്‍ക്കൊത്തയില്‍ 255 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ സൂചനയുമായേക്കാം ഈ അഭിസംബോധന.

Related post