• May 15, 2021

ആദ്യ പ്രണയിനി ജൂണ്‍; രഹസ്യം വെളിപ്പടുത്തി പൃഥ്വിരാജ്

 ആദ്യ പ്രണയിനി ജൂണ്‍; രഹസ്യം വെളിപ്പടുത്തി പൃഥ്വിരാജ്

മലയാള നിനിമയില്‍ സകലകലാവല്ലഭനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. അഹങ്കാരിയെന്നും തന്‌റേടിയെന്നുമൊക്കെ വിശേഷണങ്ങള്‍ക്കൊടുവിലാണ് ഇത്. വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിച്ചിട്ടുള്ള് പൃഥ്വി വിമര്‍ശകരെ വരെ ആരാധകരാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഒരു രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. മറ്റൊന്നുമല്ല, സുപ്രിയയ്ക്ക് മുന്നേ താന്‍ പ്രണയിച്ച ആദ്യ പെണ്‍കുട്ടിയെ കുറിച്ച്. ക്ലബ്ബ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റില്‍ ആര്‍ ജെ മൈക്കുമായി സംസാരിക്കുകയായിരുന്നു താരം. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചത് എന്ന താരം വെളിപ്പെടുത്തി.

ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയയിരുന്നില്ല എന്നും പൃഥ്വി പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണെന്നും ഇത് സുപ്രിയയ്ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്തിനെയാണെന്ന് ചോദിച്ചപ്പോള്‍, അത് എന്റെ മകളെയാണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഭാര്യയെ പോലും അത്ര പേടിയ്ക്കുന്നില്ല. ആലി എന്നെ വല്ലാതെ നിയന്ത്രിക്കും. നല്ല ഭാര്‍ത്താവാണോ അച്ഛനാണോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

Related post