• June 23, 2021

പൃഥ്വിരാജിന്‌റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

 പൃഥ്വിരാജിന്‌റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

കൊറോണ വ്യാപന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നടന്‍ പൃഥ്വിരാജും ആടുജീവിതം സിനിമാ സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ ഓരോ മലയാളി പ്രേക്ഷകനും ആശങ്കയായിരുന്നു. കോവിഡ് വ്യാപന ആശങ്കകള്‍ക്കിടെയാണ് പൃഥ്വി ജോര്‍ദാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ മെയ് 22 ന് നാട്ടിലെത്തിയ പൃഥ്വി ഏഴ് ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റൈന്‍ അവസാനിപ്പിച്ച് മെയ് 29-ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഇപ്പോള്‍ സ്വമേധയാ കോവിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം ആരാധകരുമായിപങ്കുവച്ചിരിക്കുകയാണ്പൃഥ്വിരാജ്. ഫലം നെഗറ്റീവാണെന്നും എങ്കില്‍ പോലും വീട്ടിലെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കുമെന്നും പൃഥ്വി കുറിച്ചു. വീട്ടില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ കഴിയുമെന്നും താരം വ്യക്തമാക്കി.

Related post