• December 3, 2021

ആരാധകാര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ പൃഥ്വിരാജ്

 ആരാധകാര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ പൃഥ്വിരാജ്

ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ ഉല്ലാസയാത്ര നടത്തി പൃഥ്വിരാജ്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയികളായവര്‍ക്കൊപ്പമാണ് നടന്‍ പൃഥ്വിരാജ് ഹെലികോപ്റ്ററില്‍ യാത്ര നടത്തിയത്.

കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കും, കോഴിക്കോട് നിന്ന് ജഡായു പാറയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഒടുവില്‍ തിരികെ കൊച്ചിക്കുമാണ് യാത്ര. ആരാധകരോടൊപ്പം ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ബിജിത ജനാര്‍ദനന്‍, ഹാരിസ് പാലത്, അരുണ്‍ കെ ചെറിയാന്‍, ജിഷ്ണു രാജീവ് എന്നിവരാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ യാത്ര നടത്തിയ ആരാധകര്‍. താരത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരും.


പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നായകവേഷങ്ങളിലെത്തിയ ഡ്രൈവിങ് ലൈസന്‍സ് ജീന്‍ പോള്‍ ലാല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിയുടെതാണ് തിരക്കഥ. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം. ദീപ്തി സതി, മിയാ ജോര്‍ജ്, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍.

Related post