• July 28, 2021

സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

 സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. ഫെബ്രുവരി 20 തിന് മുമ്പ് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. നടത്തിപ്പിനുള്ള ചിലവ് താങ്ങാനാകാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനകം മൂവായിരം സര്‍വീസുകള്‍ നിര്‍ത്തിവച്ചുവെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.

Related post