• November 30, 2021

പുതുവര്‍ഷത്തിലേ ക്ക് പുതുമോടി കൈവിടാതെ പ്രിയങ്കയും നിക്കും

 പുതുവര്‍ഷത്തിലേ ക്ക് പുതുമോടി കൈവിടാതെ പ്രിയങ്കയും നിക്കും

ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഇരുവരും ന്യൂഇയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കടലിനു അഭിമുഖമായി നിക്കിനോടു ചേര്‍ന്നിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ഇതേ ചിത്രം നിക്കും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, എവിടെയാണ് തങ്ങള്‍ ന്യൂഇയര്‍ ആഘോഷിക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

View this post on Instagram

Life as it should be. ? ❤️? @divya_jyoti

A post shared by Priyanka Chopra Jonas (@priyankachopra) on

ഇത്തവണത്തെ ക്രിസ്മസ് കാലിഫോര്‍ണിയയിലെ മാമോഫ് മലനിരകളിലാണ് ഇരുവരും ആഘോഷിച്ചത്. മഞ്ഞുമൂടിയ മലനിരകളില്‍നിന്നുളള ചിത്രങ്ങള്‍ പ്രിയങ്ക ഷെയര്‍ ചെയ്തിരുന്നു.

‘സംഗീത്’ തീം ആക്കി പുതിയൊരു വെബ് സീരീസ് ഒരുക്കാനുളള തയാറെടുപ്പിലാണ് പ്രിയങ്കയും നിക്കും. തങ്ങളുടെ വിവാഹത്തിലെ സംഗീത് ആഘോഷങ്ങള്‍ കണ്ടതില്‍നിന്നാണ് ഇരുവരും ഇങ്ങനെയൊരു ആശയത്തിലെത്തിയത്. ആമസോണ്‍ പ്രൈമിലൂടെയാണ് സിരീസ് റിലീസ് ചെയ്യുക. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് പ്രിയങ്ക പുതിയ പ്രോജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസിലായിരുന്നു പ്രിയങ്കയുടെ സംഗീത് ചടങ്ങുകള്‍ നടന്നത്. കോടികള്‍ ചെലവഴിച്ചുളള സംഗീത് ആഘോഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.

Related post