• October 26, 2021

പ്രിയങ്കയും സുരക്ഷാ ഭീഷണിയില്‍

 പ്രിയങ്കയും സുരക്ഷാ ഭീഷണിയില്‍

പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ സുരക്ഷാ വീഴ്ച. ഡല്‍ഹിയിലെ അതിസുരക്ഷാ മേഖലയായ ലോധി എസ്‌റ്റേറ്റിലെ പ്രിയങ്കയുടെ വീട്ടിലേക്ക് ഒരു സംഘം കാറോടിച്ച് കയറ്റുകയായിരുന്നു.
സോണിയയുടെയും രാഹുലിന്‌റയും പ്രിയങ്കയുടെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ റോബര്‍ട്ട് വാദ്ര പ്രതികരിച്ചു. പ്രിയങ്കയുടെ അല്ലെങ്കില്‍ തൻ്റെ മക്കളുടെയോ ഗാന്ധി കുടുംബത്തിന്‌റെയോ സുരക്ഷയുടെ കാര്യം മാത്രമല്ല പറയുന്നത്. രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. അവര്‍ സുരക്ഷാ ഭീക്ഷണി നേരിടുകയാണെന്ന് റോബര്‍ട്ട് വാദ്ര പറയുന്നു.


ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ചംഗ സംഘമാണ് പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റിയത്. പൂന്തോട്ടത്തിലേക്ക് നടന്നെത്തിയ സംഘം പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആവശ്യപ്പടുകയും യുപിയില്‍ നിന്നും ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം വന്നതെന്നും അറിയിച്ചു. എന്നാല്‍ പ്രിയങ്കയ്‌ക്കോ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫിനോ സന്ദര്‍ശകരുടെ കാര്യമറിയില്ലായിരുന്നു.

Related post