• July 27, 2021

യുവത്വത്തിനറെ ശബ്ദം കേള്‍ക്കാതെ മോദിക്ക് മുന്‍പോട്ട് പോകാനാകില്ല: പ്രിയങ്ക

 യുവത്വത്തിനറെ ശബ്ദം കേള്‍ക്കാതെ മോദിക്ക് മുന്‍പോട്ട് പോകാനാകില്ല: പ്രിയങ്ക

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ സര്‍വകലാശാലയില്‍ കടന്ന് പൊലീസ് ബലപ്രയോഗം നടത്തിയത് പ്രതിഷേധം വ്യാപിപ്പിച്ചു. അലിഗഡ് മുസ്്ലീം സര്‍വകലാശാലയിലും പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി.

ഞായറാഴ്ച വൈകുന്നേരം നടന്ന പ്രക്ഷോഭത്തില്‍ തലസ്ഥാന നഗരി യുദ്ധക്കളമാകുകയായിരുന്നു. പോലീസ് വെടിവെയ്പ് നടത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.
ജാമിയയിലെ സംഭവത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും മറ്റു പ്രക്ഷോഭകരും ചേര്‍ന്ന് രാത്രിയില്‍ ഡല്‍ഹിയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് മാര്‍ച്ച് നടത്തി.
ജാമിയ സര്‍വ്വകലാശാലയിലെ 67 വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 3.30 വരെ നീണ്ട ഉപരോധം കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെ വിട്ടയച്ചതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.


രാജ്യത്തെ സര്‍വകലാശാലകള്‍ സംയുക്തമായി പ്രക്ഷോഭത്തിനായി ഇറങ്ങുകയാണ്. യുവാക്കളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെതിരായ താക്കീതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും യുവത്വത്തിനറെ ശബ്ദം കേള്‍ക്കാതെ മോദിക്ക് മുന്‍പോട്ട് പോകാനാകില്ലെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുള്ള ട്വീറ്റില്‍ പ്രിയങ്ക വ്യക്തമാക്കി.

Related post