• October 22, 2021

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുന്നു

 കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുന്നു

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുന്നു. തലപ്പടിയില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവ്.

അതേസമയം, കാസര്‍ഗോഡ് ബന്തടുക്കയില്‍ പച്ചക്കറി വാഹനം തടഞ്ഞ് പച്ചക്കറികള്‍ റോഡില്‍ വലിച്ചെറിഞ്ഞു. കേരള കര്‍ണാടക അതിര്‍ത്തി മേഖലയിലെ കര്‍ണാടക പൊലീസിന്റെ നടപടി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തിയടച്ചതോടെ രണ്ട് പേര്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

ഇതോടെയാണ് അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ മാധ്യമങ്ങളെയും കര്‍ണാടക പൊലീസ് വിലക്കിയത്. പരിശോധന കര്‍ശനമാക്കാന്‍ മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പിഎസ് ഹര്‍ഷ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നു മുതല്‍ കേരളത്തില്‍ നിന്നുള്ള പത്ര വാഹനങ്ങളും മംഗലരുവിലേക്ക് കടത്തിവിട്ടില്ല. എന്നാല്‍, കന്നഡ പത്രങ്ങള്‍ അതിര്‍ത്തി കടന്ന് കാസര്‍ഗോട്ടേക്ക് കടത്തിവിടുന്നുണ്ട്. ശുപത്രി സര്‍വീസുകള്‍ക്കടക്കമുള്ള വിലക്ക് ഇന്നും തുടരുകയാണ്. ചരക്കു വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ചെക് പോസ്റ്റ് കടക്കുന്നത്.

Related post