• July 28, 2021

മോദിയുടെയും , അമിതാഷായുടെയും പോസ്റ്റര്‍ നിലത്ത് പതിച്ച് കണ്ണൂര്‍ ഗവ വനിതാ കോളേജില്‍ പ്രതിഷേധം

 മോദിയുടെയും , അമിതാഷായുടെയും പോസ്റ്റര്‍ നിലത്ത് പതിച്ച് കണ്ണൂര്‍ ഗവ വനിതാ കോളേജില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിത കോളേജ് വിദ്യാര്‍ഥിനികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ എസ്.എഫ്.ഐ- ബിജെപി സംഘര്‍ഷം.
പ്രതിഷേധ സൂചകമായി കവാടത്തില്‍ നിലത്ത് മോദിയുടെയും അമിത്ഷായുടെയുടെ ചിത്രം പതിച്ചിരുന്നു. ഇത് പറിച്ചെറിയാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പോലീസെത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്. ക്യാമ്പസില്‍ തിരിച്ചെത്തി മോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങള്‍ കത്തിച്ചാണ് വിദ്യാര്‍ഥിനികള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്.

Related post