• June 20, 2021

ലിവിക് ഭൂപടവുമായി പബ്ജി

 ലിവിക് ഭൂപടവുമായി പബ്ജി

ബ്ജി മൊബൈലിന്റെ പുതിയ 0.19.0 അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി. ലിവിക് (Livik) എന്ന പേരിലുള്ള പുതിയ ഭൂപടമാണ് ഈ അപ്‌ഡേറ്റിലെ പ്രധാന സവിശേഷത. ഇത് കൂടാതെ പുതിയ ചില ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 

പബ്ജിയിലെ ഏറ്റവും ചെറിയ ഭൂപടമായിരിക്കും ലിവിക്. നേരത്തെ സാന്‍ഹോക്ക് ആയിരുന്നു ഏറ്റവും ചെറിയ ഭൂപടം. 4×4 കി.മി. ആയിരുന്നു സാന്‍ഹോക്കിന്റെ വലിപ്പം. 2×2 ആണ് ലിവിക് ഭൂപടത്തിന്റെ വലിപ്പം 

നാല് ഭൂപ്രകൃതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ലിവിക് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. മഞ്ഞ് നിറഞ്ഞ മലകള്‍, ജലം, മരുഭൂമി, കാട് എന്നിവ ഭൂപടത്തിലുണ്ട്. 52 പേര്‍ക്കാണ് ഒരേ സമയം കളിക്കാന്‍ സാധിക്കുക. 15 മിനിറ്റ് നേരമായിരിക്കും ഒരു കളിയുടെ ദൈര്‍ഘ്യം.

pubg livikപ്രത്യേക വാഹനങ്ങള്‍, പി90 സബ് മെഷീന്‍ ഗണ്‍, എംകെ12 മാര്‍ക്‌സ്മാന്‍ റൈഫിള്‍, മോണ്‍സ്റ്റര്‍ ട്രക്ക് ഉള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങള്‍ ലിവിക് ഭൂപടത്തിലുണ്ട്. നിലവില്‍ ബീറ്റാ ഓപ്ഷന്‍ ആയാണ് ഭൂപടം കാണിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് മാറിയേക്കാം. 

മാപ്പില്‍ ലഭിക്കുന്ന എക്‌സ്പിരിമെന്റല്‍ ട്രയല്‍ വെപ്പണ്‍ ക്രേറ്റ്‌സിലൂടെ സവിശേഷമായതും സാധാരണ ആയുധങ്ങളേക്കാള്‍ ശക്തിയേറിയതുമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കളിക്കാര്‍ക്ക് അവസരം ലഭിക്കും.

പുതിയ മാപ്പിന് പുറമെ, പബ്ജി മൊബൈല്‍ 0.19.0 അപ്ഡേറ്റില്‍ ബോണ്‍ഫയര്‍ മോഡ് പോലുള്ള നിരവധി സവിശേഷതകള്‍കൂടി ലഭിക്കും. അതില്‍ ഇറംഗല്‍, മിറാമര്‍ മാപ്പുകളില്‍ ക്യൂവിലുള്ള കളിക്കാര്‍ക്ക് സപ്ലൈകളും പ്രത്യേക ഇവന്റ് ഇനങ്ങളും നേടുന്നതിന് പ്രതിമകള്‍ കത്തിക്കാം. ഈ മോഡില്‍ മൂന്ന് പ്രത്യേക ഇനങ്ങളാണ് ലഭിക്കുക. 

അടുത്തിടെ അവതരിപ്പിച്ച ചിയര്‍ പാര്‍ക്കില്‍ 20 പേര്‍ക്ക് ഒരേസമയം സംവദിക്കാനാവും. ഇത് കൂടാതെ പുതിയ ചില ഫീച്ചറുകളും ചിയര്‍പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 

സ്‌നൈപ്പര്‍ തോക്കുകളിലും എസ്എംജികളിലും ബന്ധിപ്പിക്കാവുന്ന ബാരല്‍ എക്സ്റ്റന്‍ഷനുകളും പുതിയ അപ്‌ഡേറ്റില്‍ ലഭിക്കും.

Related post