• October 22, 2021

കൊവിഡ് 19: യുഎഇയില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കും

 കൊവിഡ് 19: യുഎഇയില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ യുഎഇയില്‍ പൊതുഗതാഗതം താത്കാലികമായി നിര്‍ത്തിവയ്ക്കും. ഇന്ന് രാത്രി എട്ട് മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബായ് മെട്രോ ഉള്‍പ്പെടെ മുഴുവന്‍ പൊതുഗതാഗത സംവിധാനവും നിര്‍ത്തിവയ്ക്കുന്നത്.

പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. രാജ്യത്തൊട്ടാകെ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് എന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭക്ഷണ ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ല.

Related post