• October 16, 2021

കേരളത്തെ പ്രശംസിച്ച് പുതുച്ചേരി മുഖ്യമന്ത്രി

 കേരളത്തെ പ്രശംസിച്ച് പുതുച്ചേരി മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ പ്രശംസ. മാഹിയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല നിലയിലാണ് കേരളം പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവണ്ടികളിലും ബസിലും അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധിച്ചു കരുതലോടെയാണ് നീങ്ങുന്നത്. പുതുച്ചേരി അതിര്‍ത്തിയിലും സമാനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്ന മയ്യഴി സ്വദേശികളുടെ വിവരങ്ങള്‍ കൈമാറാന്‍ കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നാരായണ സ്വാമി പറഞ്ഞു.

Related post