• October 23, 2021

ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടി പഞ്ചാബ്

 ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടി  പഞ്ചാബ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടുന്നതായി പ്രഖ്യാപിച്ച് പഞ്ചാബും. ഒഡിഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയാണ് പഞ്ചാബില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 132 ആയി.

Related post