• July 31, 2021

അമേരിക്കയെ കടത്തിവെട്ടി റഷ്യ; പുതിയ ആയുധവുമായി പുടിന്‍

 അമേരിക്കയെ കടത്തിവെട്ടി റഷ്യ; പുതിയ ആയുധവുമായി പുടിന്‍

അണ്വായുധം ഉള്‍പ്പെടെ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍, ‘ഒരു ഉല്‍ക്കാശില പോലെ’ എതിരാളികളുടെ മേല്‍ പ്രഹരമേല്‍പിക്കുന്ന് ആയുധം. ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും തടുക്കാനാകാത്ത ആയുധം. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയേക്കാള്‍ മുകളില്‍ ഒരായുധം അവതരിപ്പിച്ചിരിക്കുന്നു റഷ്യ. ‘ഒരാള്‍ക്കും തടയാനാകാത്ത’ സിര്‍ക്കോണ്‍ മിസൈലിന്റെ പുതിയ ലാന്‍ഡ് അധിഷ്ഠിത പതിപ്പ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അവതരിപ്പിച്ചിരിക്കുന്നു.


ഹൈപ്പര്‍സോണിക് മിസൈല്‍ വിന്യസിച്ച ലോകത്തെ ഏക രാജ്യം റഷ്യയാണെന്ന് വീമ്പിളക്കിയാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച പുതിയ ആയുധം അവതരിപ്പിച്ചത്. സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച പുടിന്‍,് സിര്‍ക്കോണ്‍ മിസൈലിന്റെ പുതിയ ലാന്‍ഡ് അധിഷ്ഠിത പതിപ്പിന് മാക് 9 വേഗം കൈവരിക്കാനാകുമെന്ന് പുടിന്‍ അവകാശപ്പെട്ടു.

സിര്‍കോണിന് പുറമേ, അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വാഹനം ഉള്‍ക്കൊള്ളുന്ന ആദ്യ യൂണിറ്റ് ഈ മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും പുടിന്‍ പറഞ്ഞു. അതേസമയം, നേരത്തെ വിക്ഷേപിച്ച കിന്‍ഹാല്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഇതിനകം തന്നെ സേനയുടെ ഭാഗമായിട്ടുണ്ട്. 2018 മാര്‍ച്ചിലാണ് പുടിന്‍ തന്റെ പ്രസംഗത്തില്‍ അവാന്‍ഗാര്‍ഡിനെയും കിന്‍ഹാളിനെയും മറ്റ് ആയുധ സംവിധാനങ്ങളെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തുന്നത്. അവാംഗാര്‍ഡിന് ഭൂഖണ്ഡാന്തര പരിധിയുണ്ടെന്നും അന്തരീക്ഷത്തിലൂടെ ശബ്ദത്തിന്റെ 20 ഇരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയുമെന്നും പുടിന്‍ പറഞ്ഞു.

ലക്ഷ്യത്തിലേക്കുള്ള യാത്രാമധ്യേ ആയുധത്തിന്റെ ഗതിയും ഉയരവും മാറ്റാനുള്ള കഴിവ് ശത്രുവിന്റെ തടസ്സത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവാന്‍ഗാര്‍ഡിനെ ‘ഭാവിയിലെ ആയുധം, നിലവിലുള്ളതും വരാനിരിക്കുന്നതുമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളവ’ എന്നാണ് ചൊവ്വാഴ്ച സംസാരിക്കവെ പുടിന്‍ വിശേഷിപ്പിച്ചത്.

2018 മാര്‍ച്ചിലാണ് പുടിന്‍ തന്റെ പ്രസംഗത്തില്‍ അവാന്‍ഗാര്‍ഡിനെയും കിന്‍ഹാളിനെയും മറ്റ് ആയുധ സംവിധാനങ്ങളെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തുന്നത്. അവാംഗാര്‍ഡിന് ഭൂഖണ്ഡാന്തര പരിധിയുണ്ടെന്നും അന്തരീക്ഷത്തിലൂടെ ശബ്ദത്തിന്റെ 20 ഇരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയുമെന്നും പുടിന്‍ പറഞ്ഞു. ലക്ഷ്യത്തിലേക്കുള്ള യാത്രാമധ്യേ ആയുധത്തിന്റെ ഗതിയും ഉയരവും മാറ്റാനുള്ള കഴിവ് ശത്രുവിന്റെ തടസ്സത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവാന്‍ഗാര്‍ഡിനെ ‘ഭാവിയിലെ ആയുധം, നിലവിലുള്ളതും
മിഗ് -31 യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന കിന്‍സാല്‍ കഴിഞ്ഞ വര്‍ഷം തന്നെ റഷ്യന്‍ വ്യോമസേനയുമായി സേവനത്തില്‍ പ്രവേശിച്ചു.

പുത്തന്‍ റോക്കറ്റുകളുടെ ആദ്യ റെജിമെന്റ് റഷ്യയുടെ അവെന്‍ഗാര്‍ഡ് മിസൈല്‍ സംവിധാനത്തോടൊപ്പം ഡോംബറോവ്‌സായ റോക്കറ്റ് ഡിവിഷനില്‍ ഡിസംബര്‍ അവസാനത്തോടെ സ്ഥാപിക്കുമെന്ന് റഷ്യന്‍ സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സസ് (ആര്‍വിഎസ്എന്‍) കമാന്‍ഡര്‍ സെര്‍ജി കാരകേവ് പറഞ്ഞിരുന്നു. യുദ്ധം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണു പുതിയ മിസൈലുകള്‍ വിന്യസിക്കുന്നതെന്ന് റഷ്യയുടെ ‘ടാസ്’ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

വരാനിരിക്കുന്നതുമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളവ’ എന്നാണ് ചൊവ്വാഴ്ച സംസാരിക്കവെ പുടിന്‍ വിശേഷിപ്പിച്ചത്

Related post