• October 21, 2021

കൊറോണയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി പി.വി സിന്ധു

 കൊറോണയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി പി.വി സിന്ധു

പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് കൊവിഡ് 19 മഹാമാരിയെ ചെറുക്കാൻ സിന്ധു അഞ്ചുലക്ഷം രൂപ വീതം നൽകി.

“കൊവിഡ് -19 നെതിരെ പോരാടുന്നതിന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,00,000 രൂപ വീതം (അഞ്ച് ലക്ഷം രൂപ) ഞാൻ സംഭാവന ചെയ്യുന്നു,” സിന്ധു ട്വീറ്റ് ചെയ്തു.

Related post