• July 28, 2021

ഖാസിം സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 35 മരണം , 45 പേര്‍ക്ക് പരിക്ക്

 ഖാസിം  സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട്  35 മരണം , 45 പേര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിരക്കില്‍പെട്ട് 35 പേരെങ്കിലും മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.. കബറടക്കത്തിന് മുന്നോടിയായി നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജനാവലിയാണെത്തിയത്.ഇതേത്തുടര്‍ന്നുണ്ടായ തിക്കിലും ,തിരക്കിലുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് സംസ്‌കാരം മാറ്റിവച്ചു.

കഴിഞ്ഞദിവസം നടന്ന യുഎസ് വ്യോമാക്രമണത്തിലാണ് ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

Related post