• May 13, 2021

ഖത്തര്‍ പെട്രോളിയവും കുവൈത്ത് പെട്രോളിയവും ദീര്‍ഘകാല എന്‍.പി.ജി കരാറില്‍ ഒപ്പു വെച്ചു

 ഖത്തര്‍ പെട്രോളിയവും കുവൈത്ത് പെട്രോളിയവും ദീര്‍ഘകാല എന്‍.പി.ജി കരാറില്‍ ഒപ്പു വെച്ചു

ഖത്തര്‍ പെട്രോളിയവും കുവൈത്ത് പെട്രോളിയവും ദീര്‍ഘകാല എന്‍.പി.ജി കരാറില്‍ ഒപ്പു വെച്ചു. പ്രതി വര്‍ഷം 3 മില്യന്‍ ടണ്‍ ദ്രവീകൃത പ്രകൃതി വാതകം നല്‍കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

കുവൈത്ത് എണ്ണ, ജലം- വൈദ്യുതി വകുപ്പ് മന്ത്രിയും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഡോ: ഖാലിദ് അല്‍ ഫത്തേല്‍ ആണ് ഖത്തര്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പ്രസിഡന്റും ചീഫുമായ സാദ് ഷെരിദാ അല്‍ കാബിയുമായി കരാറില്‍ ഒപ്പുവെച്ചത്.

ഊര്‍ജ്ജോത്പാദന രംഗത്തടക്കം കുവൈറ്റിന്റെ വര്‍ധിച്ചുവരുന്ന ഇന്ധനാവശ്യങ്ങള്‍ നികത്താന്‍ പര്യാപ്തമാകുന്നതായിരിക്കും 15 വര്‍ഷം വരെ നീണ്ടു നില്‍ക്കാവുന്ന പുതിയ കരാര്‍. ഖത്തറില്‍ നിന്നും എന്‍ പി ജി ഇന്ധനം സ്വീകരിക്കുന്നതിനായി അല്‍ സൂര്‍ പോര്‍ട്ടില്‍ ഒരു പുതിയ ടെര്‍മിനലും 2022 ഓടെ നിലവില്‍ വരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര്യത്തെ ഊട്ടിയുറപ്പിക്കാന്‍ പോകുന്നതാണ് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഒപ്പുവെച്ച പുതിയ കരാര്‍.

Related post