• October 16, 2021

ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും അടിയന്തിരമായി റദ്ദാക്കി

 ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും അടിയന്തിരമായി റദ്ദാക്കി

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രവേശനവിലക്കുമായി ഖത്തറും ഒമാനും. ഖത്തറിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നാളെ മുതല്‍ റദ്ദാക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. മാര്‍ച്ച് 18 ബുധനാഴ്ച മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു വിമാനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതു ഗതാഗത സേവനങ്ങളും റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് ലല്‍വ റാഷിദ് അല്‍ ഖാദര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

14 ദിവസത്തേക്കാണു സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. കാര്‍ഗോ വിമാനങ്ങളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാരെ തിരികെ ദോഹയിലേക്ക് എത്തിക്കുന്നതിനു മാത്രമായിരിക്കും സര്‍വീസ് അനുവദിക്കുക.

Related post