• June 19, 2021

ഖത്തറില്‍ സ്വദേശിവല്‍ക്കരണംകൊണ്ടുവരാനുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

 ഖത്തറില്‍ സ്വദേശിവല്‍ക്കരണംകൊണ്ടുവരാനുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളിലും അറുപത് ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവരാനുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം.

തൊഴില്‍ മന്ത്രാലയം സ്വദേശികള്‍ക്കായി നീക്കിവെക്കുന്ന ഉദ്യോഗങ്ങളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും വിലക്കണമെന്നും നിര്‍ദേശം.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ മേഖലയിലെ സുപ്രധാന കരട് ഭേദഗതി പാസ്സാക്കിയത്. ഇതനുസരിച്ച് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അറുപത് ശതമാനം ജീവനക്കാര്‍ ഖത്തര്‍ സ്വദേശികളായിരിക്കണം.

കൂടാതെ സര്‍ക്കാരിന് പങ്കാളിത്തമുള്ളതോ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശി വല്‍ക്കരണം അറുപത് ശതമാനമാക്കി ഉയര്‍ത്തും.വിരമിക്കല്‍ പ്രായം, പെന്‍ഷന്‍ പ്രായം എന്നിവയില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്തുടരുന്ന കമ്പനികളിലും ഇതേ നിയമം ബാധകമാക്കും. ഖത്തരി വനിതകളില്‍ പിറന്ന മക്കളും ഈ സംവരണത്തിന്‍റെ പരിധിയില്‍ വരും

Related post