• October 22, 2021

ക്വേഡൻ ബെയിൽസ് മലയാള സിനിമയിലേക്ക്

 ക്വേഡൻ ബെയിൽസ്   മലയാള സിനിമയിലേക്ക്

ഉയരക്കുറവിന്റെ പേരിൽ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ്  മലയാള സിനിമയിലേക്ക് . ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുന്നത് . നടന്‍ ഗിന്നസ് പക്രുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

‘ക്വേഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. ‘സ്വാഗതം.’പക്രു ഫേസ്ബുക്കില്‍ കുറിച്ചു. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു.

പൊക്കമില്ലാത്തതിൻറെ പേരില്‍ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന് ലോകമെങ്ങും നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു.  . ഒപ്പം തന്റെ ഒരു ആഗ്രഹവും ക്വേഡൻ തുറന്നു പറഞ്ഞു, പക്രുവിനെ പോലെ തനിക്കുമൊരു നടനാകണം. ആ ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമാകുന്നത്.

Related post