• May 13, 2021

തമിഴകത്തിന്‌റെ രാജ്ഞി; ജയലളിതയുടെ ജീവിതകഥയുമായി ഗൗതം മേനോന്‍

 തമിഴകത്തിന്‌റെ രാജ്ഞി; ജയലളിതയുടെ ജീവിതകഥയുമായി ഗൗതം മേനോന്‍

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീന്‍’ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമ്പോള്‍ എം.ജി.ആറിന്റെ വേഷത്തില്‍ നടന്‍ ഇന്ദ്രജിത്താണ് എത്തുന്നത്. നടി അനിഘ, ജയലളിതയുടെ ബാല്യകാലം ചെയ്യുന്നു. അഞ്ജന ജയപ്രകാശാണ് കൗമാരകാലം അവതരിപ്പിക്കുന്നത്. ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസില്‍ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. അതിഗംഭീര ട്രെയിലറാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്തും രമ്യ കൃഷ്ണനുമാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. രേശ്മ ഗടാലയാണ് തിരക്കഥ.
ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. എം എക്‌സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 14 മുതല്‍ എം.എക്‌സ് പ്ലെയറില്‍ സീരീസ് കാണാം. അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ് അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്

Related post