• May 13, 2021

വരവറിയിച്ച് ഇളംതലമുറക്കാരന്‍; സമിത് ദ്രാവിഡിന് ഇരട്ട സെഞ്ചുറി

 വരവറിയിച്ച് ഇളംതലമുറക്കാരന്‍; സമിത് ദ്രാവിഡിന് ഇരട്ട സെഞ്ചുറി

അണ്ടര്‍ 14 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. കര്‍ണാടകയിലെ മേഖലാ ടൂര്‍ണമെന്റില്‍ ധര്‍വാഡിനെതിരെ വൈസ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി 256 പന്തുകളില്‍ 201 റണ്‍സടിച്ചാണു പതിനാലുകാരനായ സമിത് തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ സമിത് രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സുമായി പുറത്താകാതെനിന്നു. പന്തുകൊണ്ടും വിസ്മയം കാട്ടിയ കുട്ടിത്താരം 3 വിക്കറ്റുമെടുത്തു. മത്സരം സമനിലയിലായി.

വൈസ് പ്രസിഡന്റ്സ് ഇലവനായി കളിക്കാനിറങ്ങിയ 14കാരനായ സമിത് 201 റണ്‍സാണ് നേടിയത്. ദര്‍വാഡ് സോണിനെതിരെയായിരുന്നു സമിത്തിന്റെ ഡബിള്‍. 256 പന്തുകളില്‍ 22 ഫോറുകളും അടങ്ങുന്നതായിരുന്നു സമിതിന്റെ ഇരട്ട സെഞ്ചുറി പ്രകടനം. സമിത്തിന്റെ ബാറ്റിംങ് മികവില്‍ മത്സരം സമനിലയിലായി. ആദ്യ ഇന്നിംങ്സില്‍ സമിത് 94 റണ്‍ നേടി പുറത്താകാതെ നിന്നിരുന്നു. മത്സരത്തില്‍ മൂന്നു വിക്കറ്റുകളും ഇന്ത്യയുടെ ബാറ്റിംങ് വന്‍മതിലിന്റെ മകന്‍ നേടി.

Related post