• October 26, 2021

ഇന്ത്യയിലെ ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യാൻ നരേന്ദ്ര മോദി ആരാണ് ; രാഹുൽ ഗാന്ധി

 ഇന്ത്യയിലെ ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യാൻ നരേന്ദ്ര മോദി ആരാണ് ; രാഹുൽ ഗാന്ധി

ഇന്ത്യയിൽ ജനിച്ചു വളര്‍ന്നവരോട് പൗരത്വം ചോദിക്കാന്‍ നരേന്ദ്ര മോദി ആരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞാനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്ന് പറയാന്‍ നരേന്ദ്ര മോദി ആരാണ്. ഈ മണ്ണില്‍ ജനിച്ചുവീണ 130 കോടി ജനങ്ങള്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കൽപ്പറ്റയിൽ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേയും ഒരേ ആശയത്തിൻ്റെ വക്താക്കളെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കണ്ണുകളിൽ നോക്കി സംസാരിക്കാൻ മോദിക്ക് സാധിക്കില്ല ,കാരണം .മോദി സത്യത്തെ ഭയപ്പെടുന്നു.

ഇന്ത്യയെ വിഭജിക്കുക, വെറുപ്പ് പരത്തുക, കൊള്ളയടിക്കുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം. രാജ്യം വലിയ സാമ്പത്തിക തകർച്ച നേരിടുന്നു. യുവജനങ്ങൾക്ക് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിലും ഇന്ത്യയെ വിൽക്കുക എന്നതു മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Related post