• June 15, 2021

കോവിഡ് മരണനിരക്ക് ദേശീയ ശരാശരിക്ക് മുകളില്‍; ‘ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടി’യെന്ന് രാഹുല്‍

 കോവിഡ് മരണനിരക്ക് ദേശീയ ശരാശരിക്ക് മുകളില്‍; ‘ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടി’യെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമന്മനാടായ ഗുജറാത്തിലെ ഉയര്‍ന്ന കോവിഡ് മരണനിരക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടി’യെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് മരണ നിരക്കും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. ‘കോവിഡ്19 മരണനിരക്ക്: ഗുജറാത്ത് 6.25%, മഹാരാഷ്ട്ര 3.73%, രാജസ്ഥാന്‍ 2.32%, പഞ്ചാബ് 2.17%, പുതുച്ചേരി 1.98%, ജാര്‍ഖണ്ഡ് 0.5%, ഛത്തീസ്ഗഡ് 0.35%. ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടി’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Related post