• October 21, 2021

കൊറോണ പ്രതിരോധത്തിന് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍

 കൊറോണ പ്രതിരോധത്തിന് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍

കൊറോണ പ്രതിരോധത്തിന് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ ഒരുങ്ങുന്നു. എറണാകുളത്ത് 14 ഐസൊലേഷന്‍ കോച്ചുകളാണ് സജ്ജമാകുന്നത്. 20 വര്‍ഷം പഴക്കമുള്ള സ്ലീപ്പര്‍ കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ മന്ത്രാലയം രാജ്യത്ത് ഇരുപതിനായിരം ഐസൊലേഷന്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായാണ് എറണാകുളം മാര്‍ഷല്‍ യാര്‍ഡില്‍ 14 ഐസൊലേഷന്‍ കോച്ചുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത്. ഒരു കോച്ചില്‍ 9 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് സജ്ജീകരണം.

20 വര്‍ഷം പഴക്കമുള്ള സ്ലീപ്പര്‍ കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റുന്നത്. നിലവില്‍ ആറു കോച്ചുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

Related post