• October 23, 2021

റെയില്‍വേ കോച്ചുകള്‍ ഐസ്വലേഷന്‍ വാര്‍ഡുകളാക്കും

 റെയില്‍വേ കോച്ചുകള്‍ ഐസ്വലേഷന്‍ വാര്‍ഡുകളാക്കും

രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കോറോണ ചികില്‍സക്ക് ഐസൊലേഷന്‍ വാര്‍ഡുകളൊരുക്കി റെയില്‍വേ. ആവശ്യം വന്നാല്‍ ട്രെയിനുകളുടെ കോച്ചുകള്‍ ഐസ്വലേഷന്‍ വാര്‍ഡിനായി വി്ട്ടുകൊടുക്കും. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കും.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക.
നിലവിലുള്ള നോണ്‍ എസി കോച്ചാണ് കപൂര്‍ത്തലയിലെ ഫാക്ടറിയില്‍ ആദ്യമായി ഐസൊലേഷന്‍ വാര്‍ഡായി മാറുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു. എത്ര രോഗികളെ ഉള്‍ക്കൊള്ളാനാകുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉടനുണ്ടാകും.

കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതു സംബന്ധിച്ച നിര്‍ദേശമുണ്ടായത്.

Related post