• August 2, 2021

ഡല്‍ഹിയില്‍ ആശ്വാസമേകി മഴ

 ഡല്‍ഹിയില്‍  ആശ്വാസമേകി മഴ

വ്യാഴാഴ്ച മുതല്‍ പെയ്ത മഴ ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ നിന്ന് നേരിയ ആശ്വാസം നല്‍കി. 33.5 മില്ലിമീറ്റര്‍ മഴ ലഭിച്ച ദേശീയ തലസ്ഥാനത്ത് കുറഞ്ഞത് 12.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ അനുസരിച്ച് ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച രാത്രിയോടെ പെയ്ത മഴയും കാറ്റും മലിനീകരണ തോത് കുറയ്ക്കുന്നതില്‍ പങ്കു വഹിച്ചുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇന്നും ഇടിമിന്നലും മഴയുംതുടരും .കാറ്റ് 20-30 കിലോമീറ്റര്‍ വേഗത കൈവരിക്കും. പടിഞ്ഞാറന്‍ ഹിമാലയന്‍ രൂപപ്പെടുന്ന മഴ, മഞ്ഞുവീഴ്ച എന്നിവയുടെ ആകെ ആഘാതമാണിത്, ഇതിനായി ആ സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ‘ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫാര്‍) അനുസരിച്ച്, ശനിയാഴ്ച വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം എന്നതില്‍ നിന്നും ‘ ‘മിതത്വം’ വരെ എത്തുമെന്ന്് വിലയിരുത്തുന്നു.എന്തിരുന്നാലും ,കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ താപനിലയും കാരണം ഡിസംബര്‍ അവസാനം മുതല്‍ മലിനീകരണ തോതില്‍ വര്‍ധനവുണ്ടാകുമെന്നും ജനുവരി ആദ്യ ആഴ്ച വരെ ഇത് തുടരുമെന്നും സിപിസിബി അധികൃതര്‍ അറിയിച്ചു.

Related post