• June 18, 2021

സമ്പൂര്‍ണ ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തുവെന്ന് രാജീവ് ബജാജ്

 സമ്പൂര്‍ണ ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തുവെന്ന് രാജീവ് ബജാജ്

രാജ്യത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ കോവിഡ് വ്യാപനത്തെ തടഞ്ഞില്ലെന്ന് മാത്രമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്‌തെന്ന് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഒരു രാജ്യത്തും ഇത്തരത്തിലുള്ള അടച്ചുപൂട്ടല്‍ ഉണ്ടായിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തിലാണ് രാജീവ് ബജാജ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. അടച്ചുപൂട്ടല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കി. അനുദിനം ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന് പഠിക്കുകയാണെന്നും രാജീവ് ബജാജ് വീഡിയോ കോണ്‍ഫ്രന്‍സില്‍ പറഞ്ഞു.

വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയതെന്നും രാജീവ് ബജാജ് വിമര്‍ശിച്ചു.

Related post