• November 30, 2021

രാജീവ് രവി -നിവിന്‍ പോളി കൂട്ടുകെട്ടില്‍ തുറമുഖം , ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 രാജീവ് രവി -നിവിന്‍ പോളി കൂട്ടുകെട്ടില്‍ തുറമുഖം , ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമ തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൊച്ചി തുറമുഖത്തെ തൊഴിലാളി സംഘടനകളുടേയും പ്രക്ഷോഭങ്ങളുടേയും കഥയാണ് തുറമുഖം പറയുന്നത്.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്ജ്, പൂര്‍ണിമ ഇന്ദ്രജിത്ത് , അര്‍ജുന്‍ അശോക്,തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. സുകുമാര്‍ തെക്കേപ്പാട്ട് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Related post