• June 18, 2021

രജീന്ദര്‍ ഗോയല്‍ വിടവാങ്ങി

 രജീന്ദര്‍ ഗോയല്‍ വിടവാങ്ങി

ആഭ്യന്തര ക്രിക്കറ്റില്‍ ഇതിഹാസ താരമായി പരിഗണിക്കുമ്പോഴും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും ഇന്ത്യക്കുവേണ്ടി കളിക്കാതെ 77ാം വയസില്‍ രജീന്ദര്‍ ഗോയല്‍ വിടവാങ്ങി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. രജീന്ദറിന്റെ മരണത്തില്‍ ക്രിക്കറ്റ് ലോകം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരനെന്ന വിശേഷണം ഏറ്റവും ചേരുക ഇടംകൈ സ്പിന്നറായ രജീന്ദറിനായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

157 ആഭ്യന്തര മത്സരങ്ങളില്‍ നിന്നും 750 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 59 തവണ അഞ്ച് വിക്കറ്റുകളും 18 തവണ പത്തുവിക്കറ്റ് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. എന്നിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമില്‍ കളിക്കാനായില്ല.

Related post