• May 13, 2021

ശൂലം തറച്ചും ,മാന്‍ സോരു’ നടത്തിയും ”ദര്‍ബാര്‍” വിജയത്തിനായി ആരാധകര്‍

 ശൂലം തറച്ചും ,മാന്‍  സോരു’   നടത്തിയും ”ദര്‍ബാര്‍” വിജയത്തിനായി ആരാധകര്‍

സൂപ്പര്‍താരം രജനികാന്തിന്റെ ‘ദര്‍ബാര്‍’ ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആരാധകര്‍ .മധുരയിലെ അമ്മാന്‍ ക്ഷേത്രത്തിലാണ് സിനിമയുടെ വന്‍ വിജയത്തിനായി് പ്രത്യേക വഴിപാടുകള്‍ നടത്തിയത്.
ശൂലം തറച്ചും , മാന്‍ സോരു (പ്ലേറ്റ് ഇല്ലാതെ തറയില്‍ ഭക്ഷണം കഴിക്കുകയും )ചെയ്തുമാണ് ആരാധകര്‍ ദര്‍ബാറിനെ വരവേല്‍ക്കുന്നത്.

രജനീകാന്തിന്റെ 167-ാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. എ .ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍ താരയാണ്. സൂപ്പര്‍ സ്റ്റാറും ഹിറ്റ്‌മേക്കറായ എ.ആര്‍.മുരുകദോസും ആദ്യമായി ഒന്നിക്കുന്നന്നെ പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ആരാധകരുടെ പ്രത്യേക താല്‍പര്യം കണക്കിലെടുത്ത് ‘ദര്‍ബാര്‍’ നാല് ദിവസത്തേക്ക് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഷോയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനുവരി 9,10,13, 14 ദിവസങ്ങളില്‍ നാല് ദിവസത്തേക്ക് , ഒരു അധിക ഷോയും ചിത്രത്തിനുണ്ടാകും. ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Related post