• October 18, 2021

രജനിക്കൊപ്പം കീര്‍ത്തി സുരേഷ്

 രജനിക്കൊപ്പം കീര്‍ത്തി സുരേഷ്

തമിഴിലെ ഹിറ്റ് സംവിധായകന്‍ ശിവ ഒരുക്കുന്ന രജനികാന്ത് ചിത്രത്തില്‍ നായികയാകാനൊരുങ്ങി കീര്‍ത്തി സുരേഷ്. ട്വിറ്ററിലൂടെ കീര്‍ത്തി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. വെള്ളിത്തിരയില്‍ അത്ഭുതത്തോടെയാണ് രജനി സാറിനെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ അദ്ദേഹത്തോടൊപ്പം വെള്ളിത്തിരയിലെത്താന്‍ പോകുന്നു. ജീവിതത്തിലെ വിലമതിക്കാനാകാത്ത നിമിഷങ്ങളാണിതെന്നും കീര്‍ത്തി കുറിച്ചു.
ദര്‍ബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. പേട്ടയ്ക്ക് ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രജനികാന്തിന്‌റെ 168 ാം ചിത്രമാണ്. അടുത്ത ദീപാവലി റീലിസായി ചിത്രം തിയേറ്ററുകളിലെത്തും.
നേരത്തെ മീന, ജ്യോതിക, മഞ്ജു വാര്യര്‍ എന്നിവര്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മലയാളം തമിഴ് താരം മീന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ നായിക ആരാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related post