• October 21, 2021

15 മിനിട്ടില്‍ കോവിഡ് ഫലം; റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിസിച്ചെടുത്ത് രാജീവ് ഗാന്ധി സെന്റര്‍

 15 മിനിട്ടില്‍ കോവിഡ്  ഫലം; റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിസിച്ചെടുത്ത് രാജീവ് ഗാന്ധി സെന്റര്‍

15 മിനിട്ടില്‍ കോവിഡ് 19 പരിശോധനാ ഫലം അറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിസിച്ചെടുത്ത് രാജീവ് ഗാന്ധി സെന്റര്‍. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്ത്രജ്ഞരാണ് ഇന്ത്യയില്‍ ആദ്യമായി റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിസിച്ചെടുത്ത്.

സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ ഈ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ.രാധാകൃഷ്ണന്‍ ആര്‍.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവില്‍ കിറ്റ് വികസിപ്പിച്ചത്.

അംഗീകാരത്തിനും നിര്‍മ്മാണ അനുമതിക്കുമായി കിറ്റ് ബുധനാഴ്ച്ചക്കകം ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന് ( ഐ.സി.എം.ആര്‍ ) സമര്‍പ്പിക്കും. അഞ്ചു ദിവസത്തിനുള്ളില്‍ നിര്‍മ്മാണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി കിട്ടിയാലുടന്‍ കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള രാജീവ് ഗാന്ധി സെന്ററിന്റെ നിര്‍മ്മാണ യൂണിറ്റായ യൂ ബയോടെക്‌നോളജീസില്‍ കിറ്റിന്റെ ഉത്പാദനം തുടങ്ങും.


ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്ന സാമ്ബിളുകള്‍ ലാബുകളില്‍ എത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആര്‍ പരിശോധനകളുടെ ഫലം അറിയാന്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ എടുക്കുന്നുണ്ട്. പി. സി. ആര്‍ കിറ്റിന് 4,000 രൂപ വരെ വിലയാണ് ഉള്ളത്. എന്നാല്‍ പുതുതായി വികസിപ്പെസിച്ചെടുത്ത കിറ്റിന് 380 രൂപമാത്രമാണുള്ളത്.

മൂന്നു വരകളെ (ലൈന്‍) അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുന്നത്. കണ്‍ട്രോള്‍ ലൈന്‍, ഐ. ജി. എം. ലൈന്‍, ഐ.ജി.ജി ലൈന്‍ എന്നിങ്ങനെ മൂന്നു വരകളാണ് കിറ്റിലുള്ളത്.വിരല്‍ തുമ്പില്‍ നിന്നും രക്തം എടുത്ത് കിറ്റില്‍ പതിപ്പിക്കുകയാണ് പരിശോധനയ്ക്കായി ആദ്യം ചെയ്യുന്നത്. രക്തം പതിക്കുമ്പോള്‍ കണ്‍ട്രോള്‍ ലൈന്‍ തെളിഞ്ഞാല്‍ കിറ്റിന്റെ പ്രവര്‍ത്തനം കൃത്യമാണെന്നാണ് അര്‍ത്ഥം.


ശരീരത്തില്‍ വൈറസ് എത്തിയാല്‍ ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്നതാണ് ഐ. ജി. എം. ലൈന്‍. ഐ.ജി.ജി ലൈനിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തിരിച്ചറിയാന്‍ സാധിക്കും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ അഞ്ച് മിനിട്ടിലും നെഗറ്റീവാണെങ്കില്‍ പതിനഞ്ച് മിനിട്ടിലും അറിയാന്‍ സാധിക്കും.

Related post